ഒരു പാദസരം (പ്ലെയേഴ്സ് [ റ്റൂ വീലർ (ഹായ് റോസ്) ] )
This page was generated on April 28, 2024, 12:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:10:19.

ഒരു പാദസരം തരു മൈനേ.....
ഒരു പാദസരം തരു മൈനേ....
തിരുവാതിര നോറ്റൊരു മൈനേ...
ഇളംതളിര്‍ ചാന്താടി.....ഇലഞ്ഞിമേല്‍ ചേക്കേറി
ഇലക്കൂടു കൂട്ടാന്‍ വരുന്നോ...
ഇളനീര്‍ നിലാവില്‍ വരുന്നോ.....
(ഒരു പാദസരം....)

ഹോ..ഹോ...പൂവണിക്കാർകുഴലീ
പൂ മണിത്തെല്ലഴകീ
പാവാടപ്രായം വന്നില്ലേ....ഹോ..ഹോ...
ദൂരെനിന്നാരാരെ മാരനെ കൊണ്ടോരും
കല്യാണക്കാലം വന്നല്ലോ
അവനാരെക്കൊണ്ടു വരും
പുഴ കസവിന്‍ സാരി തരും
കനവു കാണാന്‍ കവിത പാടാന്‍
അരികെ ഞാനുണ്ടേ....
ഒരു പാദസരം തരു മൈനേ....
(ഒരു പാദസരം....)

ഓ..ഓ...മഞ്ഞളും മല്ലികയും
താമരത്തൂവെയിലും.....
ആമാടപ്പണ്ടം തന്നൂല്ലോ...
ആലിലപ്പൂപ്പന്തല്‍ ആലോലം നീരാട്ടു്
താലത്തില്‍ തങ്കപ്പൂത്താലി
മഴവില്ലിന്‍ മയിലാഞ്ചി
മുടിമെടയാന്‍ മൂവന്തി
കുരവയുണ്ടേ...കുഴലുമുണ്ടേ...
കുരുന്നു മുല്ലകളും.....
ഒരു പാദസരം തരു മൈനേ....
(ഒരു പാദസരം....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts