വിശദവിവരങ്ങള്‍ | |
വര്‍ഷം | 2024 |
സംഗീതം | ബിജിബാല്‍ |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | സിതാര കൃഷ്ണകുമാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 19 2024 10:11:19.
കാനനസന്ധ്യകൾ മലയുടെ മടിയിൽ മഴവിൽപ്പീലി കുടഞ്ഞു അകലെ പറന്നു പറന്നു ചെല്ലാൻ കുനിഞ്ഞു പീലി പെറുക്കാൻ കൂടെ പോരാമോ....കരിനീലപ്പൂങ്കുരുവീ... തടശിലകളിലൂടെ വെയിലഴികളിലൂടെ പതഞ്ഞു പതഞ്ഞു കുണുങ്ങി നിൽക്കും നീർച്ചോലകളേ അരണ്യനീലിമ ഒളിച്ചു വെച്ചൊരു സുഗന്ധ ലഹരി കലർന്നും മനുഷ്യഭാഷയിൽ തെളിഞ്ഞിടാത്തൊരു രഹസ്യ കവിത വിരിഞ്ഞൂ.... വിരലിടകളിലൂടെ ചെറുതുള്ളികൾ പോലെ ഉതിർന്നു കൊഴിഞ്ഞു മറഞ്ഞു പോകും സമയപ്പെയ്ത്തിൽ വരണ്ടനാഗര ജീവിതബാധയിൽ വസന്തഭംഗി മറന്നൂ വിളിപ്പൂ ശാദ്വല വിഹാരഭൂമികൾ പുനർജനിക്കായ് നമ്മെ.... കാനനസന്ധ്യകൾ മലയുടെ മടിയിൽ മഴവിൽപ്പീലി കുടഞ്ഞു അകലെ പറന്നു പറന്നു ചെല്ലാൻ കുനിഞ്ഞു പീലി പെറുക്കാൻ കൂടെ പോരാമോ....കരിനീലപ്പൂങ്കുരുവീ... |