വന്ദേ മാതരം (കൃഷ്ണപക്ഷക്കിളികള്‍)
This page was generated on May 17, 2024, 6:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംരവീന്ദ്രൻ
ഗാനരചനബങ്കിം ചന്ദ്ര ചാറ്റര്‍ജി ,ഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമദ്ധ്യമാവതി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:11:10.
വന്ദേ മാതരം... വന്ദേ മാതരം...
സുഫലാം സുജലാം മലയജശീതളാം
സസ്യശ്യാമളാം മാതരം വന്ദേമാതരം

പൊന്നില്‍ തളിര്‍ത്ത സ്നേഹം പകര്‍ന്ന
മണ്ണിന്‍ പരാഗമമ്മ...
തേനും വയമ്പുമേകി കുരുന്നു-
ചുണ്ടില്‍ മുകര്‍ന്നൊരമ്മ...
അമ്മക്കിനാവില്‍ ഉണ്മച്ചിരാതു
മിന്നിത്തെളിച്ചു നല്‍കി
എല്ലാം മറന്നു മാതാവിനേകി
നമ്മള്‍ നിറഞ്ഞ ശോകം
(വന്ദേ മാതരം)

പൊക്കിള്‍‌ക്കൊടിക്കു ബന്ധം പകര്‍ന്ന
കുഞ്ഞിന്‍ വികാരമമ്മ...
താരം തെളിഞ്ഞ തൂവല്‍ വിടര്‍ന്ന
തിങ്കള്‍‌ച്ചകോരമമ്മ...
രത്നം വിളഞ്ഞ രക്തം പകര്‍ന്നു
മന്ത്രം മൊഴിഞ്ഞു നല്‍കി
എല്ലാം തകര്‍ത്തു മാതാവിനേകി
നമ്മള്‍ കൊഴിഞ്ഞ മോഹം
(വന്ദേ മാതരം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts