വിശദവിവരങ്ങള്‍ | |
വര്‍ഷം | 2000 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | എസ് രമേശന്‍ നായര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കുഞ്ചാക്കോ ബോബൻ ,കാവ്യ മാധവന്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:47.
Olivukal thalirito ormakal poovito ഒലിവുകള്‍ തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ (2) ഓമലാളുടെ ചെമ്മരിയാടുകള്‍ മേയണകുന്നിനു പേരിട്ടോ അവളും ഞാനും നട്ടു വളര്‍ത്തിയൊര- ത്തിമരത്തില്‍ കായുണ്ടോ കായുണ്ടോ കനിയുണ്ടോ ഒലിവുകള്‍ തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ // ഒലിവുകള്‍ തളിരിട്ടോ........// ഏദന്‍ സന്ധ്യകള്‍ ചായം ചാര്‍ത്തും താഴ്വാരത്തില്‍ ഈ നീലമുന്തിരിവല്ലികള്‍ ചാഞ്ഞതു നിന്‍റെ മെയ്യില്‍ തഴുകുന്നോ // ഏദന്‍ സന്ധ്യകള്‍........// കുന്തിരിക്കപ്പുകയില്ലേ കൂജനിറച്ചും വീഞ്ഞില്ലേ കുഴലു വിളിക്കും കാറ്റില്ലേ കൂടെയുറങ്ങാനാളില്ലേ നിന്‍റെ വാര്‍മുടി കോതിയൊതുക്കണതെന്‍റെ മിഴിയല്ലേ നീ എന്‍റെ സഖിയല്ലേ // ഒലിവുകള്‍ തളിരിട്ടോ........// ഷാരോണ്‍പൂക്കല്‍ കാതോര്‍ക്കുന്നൊരു കാവല്‍മാടം നിന്‍ മാരിപ്രാവുകള്‍ ദൂതിനു പോയതു സോളോന്‍റെ അടുത്തേക്കോ // ഷാരോണ്‍പൂക്കല്‍........// മഞ്ഞുമൂടിയ കുന്നല്ലേ കുഞ്ഞുനെഞ്ചില്‍ ചൂടില്ലേ വെള്ളിമേഘക്കുടയില്ലേ വെണ്ണിലാവുപുതയ്ക്കണ്ടേ അന്തിവിണ്ണിനെ മടിയില്‍ ഇരുത്തിയതെന്‍റ അഴകല്ലേ നീ എന്‍റെ സുഖമല്ലേ // ഒലിവുകള്‍ തളിരിട്ടോ........// ഓ......... |