അന്തിനിലാ മാനത്ത്‌ (രാക്കിളിപ്പാട്ട്‌ )
This page was generated on May 11, 2024, 3:27 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംവിദ്യാസാഗര്‍
ഗാനരചനകെ ജയകുമാര്‍
ഗായകര്‍എം ജി ശ്രീകുമാർ ,ഇള അരുണ്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജ്യോതിക ,ഷർബാനി മുഖർജീ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:48.

അന്തിനിലാ മാനത്ത്‌ ആരോ പാകി രത്നങ്ങൾ ഹാ
ഇരുളലിയും മാറത്ത് താനേ പൂത്ത സ്വപ്നങ്ങൾ ..(2)
കരയാനോ ചിരി തൂകി പിരിയാനോ പ്രിയമായീ
അറിയില്ലേ പതിയെല്ലാം പറയാൻ പോരൂ രാപ്പാടീ
പോരൂ രാപ്പാടീ ഓഹോ...ഓയ് ഒയ് ഓയ്..
(അന്തിനിലാമാനത്ത്...)


ഓരടിക്കുന്നിന്മേലെ ഓർമ്മകൾ പൂക്കും പോലെ
താരകപ്പൊന്തക്കാടും മലർ ചൂടും ഹും (2)
ഒരു രാവിൽ താരങ്ങൾ പുലരുമ്പോൾ മായുമ്പോൾ
പതിവായ് പൂന്തിങ്കൾ പകലാകുമ്പോൾ തിരി താഴ്ത്തും ഹോയ്
ഓഹോ ... ഹോയ്..ഹോയ് ഹോയ്..
(അന്തിനിലാമാനത്ത്...)

താഴ്വരക്കാട്ടിനുള്ളിൽ തീരവിഷാദം പോലെ
മഞ്ഞിന്റെ കുന്തിരിക്കം പുകയുമ്പോൾ (2)
തിരിമെല്ലാം മാറുമ്പോൾ ചിരിയെല്ലാം മാഞ്ഞു പോകും
നിഴലാട്ടം കഴിയുമ്പോൾ അണിയാത്തിരി നീട്ടും
(അന്തിനിലാമാനത്ത്...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts