കാവേരി പുഴയിൽ
സ്വീറ്റ് മെലഡീസ് 2
Kaveri puzhayil (Sweet Melodies Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍പി സുശീലാദേവി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:25.

ഓഹോ ഓഹോ ഓ..ഓ..ഓ...

കാവേരിപ്പുഴയിൽ കരി ഈട്ടി തോണിയിൽ
കണിവല വീശാൻ പോയോനെ മലയരയാ
കണിവല വീശാൻ പോയോനെ മലയരയാ
എന്റെ മാനഴകാ
നീ കല്യാണ മാലയിട്ടൊരു കണ്മണി ഞാൻ (2)
കാട്ടുപുല്ലാങ്കുഴലൂതി നടന്നൊരു പെൺകൊടി ഞാൻ (2)
(കാവേരിപ്പുഴയിൽ..)

കാളിയമ്മ തിരുനടയിൽ ആട്ടത്തിരുനാളിൽ
കൂടിയാട്ടമാടി മുടിയാട്ടമാടി (2)
പാദസരം കിലുങ്ങിയാടി പാതിരാക്കിളി പാട്ടു പാടി (2)
പുന്നാര കാറ്റെന്റെ പൂന്തുകിലും പൊന്നോലക്കുടയാക്കി നീ
പുഞ്ചിരിപ്പൂ വിതറി (2)
(കാവേരിപ്പുഴയിൽ..)

മഴമുകിലേ ഇടിമിന്നലേ
അരുതേ പെയ്യരുതേ
അരയന്റെ തോണി കയത്തിലാണേ
അരുമക്കിടാത്തി കരയിലാണേ

കരളു പിടയണു കണിവലക്കാരാ
കരയിലെത്താൻ താമസിക്കരുതേ (2)

ഓഹോ ..ഓഹോ....ഓ...ഓ..
തെയ് തെയ് തോം തെയ് തെയ് തോം

കുലദേവതേ പരദേവതേ (2)
കണിവലക്കാരനെ നീ കാത്തു
തിരുനടയിൽ കുരുതി തരാം ഇളനീരു തരാം
തിരുമുടിയാട്ടമാടി പാട്ടു പാടാം (6)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts