മിഴികളില്‍ നിന്റെ
സ്വീറ്റ് മെലഡീസ് 3
Mizhikalil ninte (Sweet Melodies Vol III)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംരഘുകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംധര്‍മവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:26.


മിഴികളില്‍ നിന്റെ മിഴികളില്‍
ഞാനെന്‍ മിഴിയാലെന്തേ ജന്മം തേടുന്നു (മിഴികളില്‍ )
അരികില്‍ ഗംഗാതടം അകലെ നീലാംബരം
ചിറകുകളില്‍ ചിറകണിയാന്‍
തിരനുര തന്‍ ചിരി നുകരാന്‍
ഇണയരയന്നം പോലെ നീന്തുവാന്‍ പോരുമോ തോഴീ
(മിഴികളില്‍ )

സായംസന്ധ്യ വീണ്ടും ചായം തേച്ച വാനില്‍
സായംസന്ധ്യ വീണ്ടും ചായം തേച്ച വാനില്‍
നിന്നെപ്പോലെ നിന്റെ രാഗസ്മേരം പോലെ
നമ്മള്‍ കാണും ഏതോ പ്രേമസ്വപ്നം പോലെ
പൂർണ്ണേന്ദു പൂക്കുന്നുവോ – മുകിലിന്‍
പൂന്തോണി തുഴയുന്നുവോ
(മിഴികളില്‍ )

നെഞ്ചിന്‍ കൂട്ടിനുള്ളില്‍ കൊഞ്ചും പെണ്‍കിളീ നിന്‍
നെഞ്ചിന്‍ കൂട്ടിനുള്ളില്‍ കൊഞ്ചും പെണ്‍കിളീ നിന്‍
തൂവല്‍ പോലെ തൂവും ഗാനം പോലെ
ഏതോ താളം പോലെ നിന്റെ വ്രീളാഭാവം പോലെ
പൂന്തെന്നല്‍ വീശുന്നുവോ – പുഴ തന്‍
പൂഞ്ചായല്‍ ഉഴിയുന്നുവോ
(മിഴികളില്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts