ഭാവം സുസ്മിത ഭാവം
സ്വീറ്റ് മെലഡീസ് 5
Bhaavam Susmitha Bhaavam (Sweet Melodies Vol V)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംവൈപ്പിൻ സുരേന്ദ്രൻ
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:29.
 PALLAVI


ഭാവം സുസ്മിത ഭാവം
രാഗം മോഹന രാഗം
നാദം മാസ്മര നാദം - മിഴിയുടെ
ജാലം മായാജാലം
ഭാവം സുസ്മിത ഭാവം

ഗന്ധം ചന്ദന ഗന്ധം
ചന്തം രതിയുടെ ചന്തം (ഗന്ധം )
സ്വപ്നം മദഭര സ്വപ്നം - അവളൊരു
സ്വര്‍ഗ്ഗം മണ്ണിലെ സ്വര്‍ഗം
(ഭാവം)

ഹര്‍ഷം പുളകിത ഹര്‍ഷം
നാണം മധുരിത നാണം (ഹര്‍ഷം )
താളം ശ്രുതിലയ താളം - നടയില്‍
മേളം നവരസ മേളം
(ഭാവം)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts