കാട്ടിലെ മന്ദിരത്തിൽ
സ്വാമിഗീതം
Kaattile Mandhirathil (Swami Geetham )
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: December 21 2023 13:46:20.
കാട്ടിലെ മന്ദിരത്തിൽ എന്തേ വാഴുന്നതയ്യപ്പൻ
കാടാണ് ദേവനിഷ്ടം സ്വാമി വാഴുന്ന ദേവലോകം
ധ്യാനിച്ചിരിപ്പാണ് സ്വാമി ശ്രീഭൂതനാഥനാണ്
താരകബ്രഹ്മമാണ് സ്വാമി സത്യസ്വരൂപനാണ്

ജീവിത മാമല കേറുന്ന നേരം കാലു തളർന്നാലോ
കാലു തളരുന്ന നേരത്ത് സ്വാമി തോഴനായി എത്തീടും
ജീവിത സംഗീതമാലപിക്കും നേരം കണ്ഠം ഇടറിയാലോ
ഏഴുസ്വരങ്ങൾക്കധിപനാകും സ്വാമി കണ്ഠമായി മാറീടും

കാമക്രോധാദികൾ തിങ്ങുമീ ലോകത്ത് തിമിരം പടർന്നാലോ
ആപൽബാന്ധവനാകുമെൻ അയ്യൻ ദീപമായ് തീർന്നീടും
പാവങ്ങൾ സമ്പന്നർ ഭേദങ്ങളുണ്ടോ സ്വാമിതൻ സന്നിധിയിൽ
ഭേദഭാവങ്ങൾക്കതീതനാം അയ്യൻ വാഴുന്നു മാമലയിൽ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts