മാരൻ
ശ്രാവണസംഗീതം
Maaren (Shravana Sangeetham)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎന്‍ പി പ്രഭാകരന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍പി വി പ്രീത
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 03 2012 04:17:27.
 
മാരന്‍ രസികനെടി - തോഴി (2)
ഉത്രാട രാത്രിയില്‍ ഉറക്കിയില്ലവനെന്നെ (2)
അലര്‍ശരസരസ്സിലെ അരയന്നപ്പിടയാക്കി - എന്റെ
മാരന്‍ രസികനെടി

ഓണനിലാക്കോടി മാത്രമുടുത്ത ഞാന്‍
ആവണി രാത്രിയെ പോലെ
(ഓണനിലാക്കോടി )
നാണിച്ചു നിന്നപ്പോള്‍ അവനെന്നെയെടുത്തൊരു (2)
വീണയായു് മീട്ടി സഖി
(മാരന്‍ )

പുവല്ല മുള്ളല്ല തീയല്ല തേനല്ല
അനിര്‍വചനിയാനുഭൂതി
(പൂവല്ല )
ആദ്യത്തെ നിശയിലെ പിന്നത്തെ കഥയൊന്നും (2)
ചൊല്ലുവാന്‍ വയ്യ സഖി
(മാരന്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts