ഉണ്ണിക്കണ്ണാ
ഹരിമുരളി
Unnikanna (Harimurali)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:04.
Unni kanna neeyurange kannum pootti neeyurange(2)


ഉണ്ണിക്കണ്ണാ നീയുറങ്ങ്
കണ്ണും പൂട്ടി നീയുറങ്ങ്
ആലിലയില്‍ പള്ളികൊണ്ട
ആനന്ദകൃഷ്ണാ നീയുറങ്ങ്
(ഉണ്ണിക്കണ്ണാ)

കാലിയെ മേച്ചു തളര്‍ന്നതില്ലേ
കാളിയദര്‍പ്പം ഒടുക്കിയില്ലേ
പൂതനാനിഗ്രഹം ചെയ്തതില്ലേ
ഇനിയെല്ലാം മറന്നൊന്നുറങ്ങു കണ്ണാ
(ഉണ്ണിക്കണ്ണാ)

അവോളമുണ്ണുവാന്‍ വെണ്ണ തരാം
അച്ഛനാ ചുണ്ടില്‍ പൊന്നുമ്മ തരാം
ഈരേഴു ലോകവും അമ്മയെ കാണിച്ച
നാരായണാ നീയുറങ്ങുറങ്ങ്
(ഉണ്ണിക്കണ്ണാ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts