പാടുക മനസ്സേ
ഹരിമുരളി
Paduka Manasse (Harimurali)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുഭ പന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:05.
Paaduka manasse hari nama keerthanam



പാടുക മനസ്സേ ഹരിനാമകീര്‍ത്തനം
നേടുക ആജന്മസുകൃതം
കലികാലത്തിന്‍ കൊടിയ തമസ്സിലെ
ഖലമാനസരേ പാടൂ ഹരിയുടെ
മധുരോദാര മഹത്വം
(പാടുക)

ഓംകാരമായ പൊരുള്‍ മൂന്നായ് പിരിഞ്ഞുടനെ-
യാങ്കാരമായതിനു നീ തന്നെ സാക്ഷിയതു-
ബോധം വരുത്തുവതിനാളായി നിന്ന
പരമാചാര്യരൂപ ഹരിനാരായണായ നമഃ
(പാടുക...)

നരജന്മാര്‍ജ്ജിത കര്‍മ്മങ്ങളിലെ
ദുരിതങ്ങളിലും പിഴകളിലും
നേടിയതൊക്കെ വിനാശമതാകെ
നേടുക പുതിയ ഫലങ്ങള്‍
ശാശ്വത ഭാസുര ജീവിതസൗഖ്യം

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി-
ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ
പണ്ടേക്കണക്കു വരുവാന്‍ നിന്‍ കൃപാവലിക-
ളുണ്ടാകയെങ്കിലിഹ നാരായണായ നമഃ
(പാടുക...)

സുരുചിരസുസ്മിതനാകും ഹരിയുടെ
സവിധേ ജന്മം സഫലം വിമലം
അറിവിന്‍ അക്ഷരമാലയണിഞ്ഞാല്‍
പരമാര്‍ത്ഥം മുകില്‍‌വര്‍ണ്ണന്‍
കലിയുഗ ദുരിതമൊഴിപ്പോന്‍ കണ്ണന്‍

ആനന്ദചിന്മയ ഹരേ ഗോപികാരമണ
ഞാനെന്ന ഭാവമതു തോന്നായ്ക വേണമിഹ
തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി
തോന്നേണമേ വരദ നാരായണായ നമഃ
(പാടുക...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts