ആയിരം രാഗം
അയ്യപ്പ ഗാനങ്ങള്‍ 5
Aayiram Raagam (Ayyappa Ganangal Vol V)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംകെ ജെ യേശുദാസ്
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംശങ്കരാഭരണം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:06.
ആയിരം രാഗം ആയിരം താനം
ആയിരമായിരം പല്ലവികൾ
അതിനേകാത്മമാനവ-
ശ്രുതിയായ് നില്‌പൂ
നീരവശാന്തമാം ശബരിമല
(ആയിരം)

നീലാംബരവും മരതകഭൂമിയും
ആനന്ദസംഗീതസാന്ദ്രമാകെ
അക്ഷതമന്ത്രവും ദീപനാളങ്ങളും
തിരുമുമ്പിൽ കൈകൂപ്പി നില്ക്കെ
ഭാവാർദ്രഗദ്ഗദ മൂകം നില്പൂ ഞാൻ
മൂകൻ മധുരം നുകർന്നപോലെ
(ആയിരം)

കോടിജന്മങ്ങളിൽ രാവും പകലും
ചിന്നിയ കണ്ണീരുറഞ്ഞതാകാം
മരതക മണികണ്ഠപാദങ്ങളണയും
തുളസിക്കതിരിന്റെ ഭാഗ്യം
ദർശനഭാഗ്യമാം തീർത്ഥമണിഞ്ഞൂ ഞാൻ
മൂകൻ മധുരം നുണഞ്ഞപോലെ
(ആയിരം)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts