വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | രാജാമണി |
ഗാനരചന | പി കെ ഗോപി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:08.
മുക്കുറ്റിപ്പൂവിനും ചിത്തിരത്തുമ്പിക്കു- മിന്നേ കല്യാണം ഇത്തിരി മണ്ണിനും ഇക്കിളിപ്പെണ്ണിനു- മിന്നേ പൊന്നോണം (മുക്കുറ്റി) എന്തേ മുല്ലേ പൂക്കാത്തു എന്തേ തുമ്പീ തുള്ളാത്തു പുത്തന്‍ കലങ്ങളില്‍ പുത്തരി വെക്കണം മുത്തശ്ശീ ചൊല്ലാമോ (മുക്കുറ്റി ) വള്ളുവനാട്ടിലെ പുള്ളോക്കുടങ്ങളിലുണ്ടോ പുന്നാരം കോലോത്തു നാട്ടിലെ പാണന്റെ വീണയിലുണ്ടോ പയ്യാരം (വള്ളുവ ) പൊലി വിളി പെണ്ണാളേ മെതിയടി മിണ്ടാതെ പൊലി പൊലി പൊലിയോ പൊലി അരനിറയോ (മുക്കുറ്റി ) വേണാട്ടു നാട്ടിലെ മേളപ്പദങ്ങളിലുണ്ടോ തിത്തെയ്യം പൂരക്കളിയുടെ താളക്കളങ്ങളിലുണ്ടോ തെയ്യാട്ടം (വേണാട്ടു ) പറയെട് തമ്പ്രാനേ മടിനിറ മാളോരേ നിറ നിറ നിറയോ നിറ മടി നിറയോ (മുക്കുറ്റി ) | |