ആഴിത്തിരചൊല്ലും
പ്രഭാത ഗീതങ്ങൾ
Aazhi thira chollum (Prabhatha Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനവി മധുസൂദനന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹിന്ദോളം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:10.
 കാലം കുങ്കുമ സുപ്രഭാതം
ഇരുളിന്‍ വല്മീക ഗര്‍ത്തങ്ങളില്‍ നിന്നും
വീണ്ടുമൊരാദികാവ്യം അഴകില്‍
പൊങ്ങുന്നു പൂര്‍വാദ്രിയില്‍
ഇന്നീ സര്‍ഗ്ഗ മയൂഖ നാദ നദിയില്‍
നീരാടുവാന്‍ പാടുവാന്‍ ഭൂമി
നിദ്രയില്‍ നിന്നുണര്‍ന്നുരുവിടൂ
ചൈതന്യ മന്ത്രാക്ഷരം
പൂമൊട്ടില്‍ വിടരുന്നു സൂര്യ ഹൃദയം
കായല്‍ത്തിരച്ചുണ്ടുകള്‍ തൂവെട്ടം നുണയുന്നു
പുല്‍ക്കൊടിയിലും സ്പന്ദിക്കയായ് ജീവിതം
പാടൂ പുത്തന്‍ ഉണര്‍വ്വിനായ്
സിരകളാല്‍ ഗായത്രി നീ മാനസപ്പൂവേ
നിദ്രയില്‍ നിന്നുണര്‍ന്നുരുവിടൂ
ചൈതന്യ മന്ത്രാക്ഷരം
നിദ്രയില്‍ നിന്നുണര്‍ന്നുരുവിടൂ
ചൈതന്യ മന്ത്രാക്ഷരം
ചൈതന്യ മന്ത്രാക്ഷരം
ചൈതന്യ മന്ത്രാക്ഷരം
മന്ത്രാക്ഷരം
ഓം...ഓം...ഓം..

ആഴിത്തിര ചൊല്ലും ആദിത്യമന്ത്രം
ആചമിച്ചുണരുന്ന കന്യാകുമാരി(ആഴിത്തിര)
നിന്‍ സൂര്യ നമസ്കാര ശൈലിയിലീ
ആര്‍ഷഭൂമിയൊരഞ്ജലീപുഷ്പം(നിന്‍)
(ആഴിത്തിര ചൊല്ലും ആദിത്യമന്ത്രം)
സാ...നിധമഗസനി.ധാ.ധാ..ധാ.ധാ..
നീ...നിധമഗസനി.നീ.നീ.നീ.നീ
സാ...നിധമഗസനി.ധാ.ധാ..ധാ.ധാ..
നീ...നിധമഗസനി.നീ.നീ.നീ.നീ
ആ...ആ..ആ...ആ...
അ.അ.ആ‍..

പുണ്യവും പാപവും നിര്‍വ്വാണമടയുമീ
അദ്വൈത സാഗര സംഗമത്തില്‍(പുണ്യവും)
പാല്‍ക്കടല്‍പ്പൊരുള്‍ പോലെ...
മുഗ്ദ്ധമായ് ഉയരുന്നൂ..(പാല്‍ക്കടല്‍)
പൊല്‍ക്കിരണാമൃത കുംഭം
(ആഴിത്തിര ചൊല്ലും)
സാ...നിധമഗസനി.ധാ.ധാ..ധാ.ധാ..
നീ...നിധമഗസനി.നീ.നീ.നീ.നീ
സാ...നിധമഗസനി.ധാ.ധാ..ധാ.ധാ..
നീ...നിധമഗസനി.നീ.നീ.നീ.നീ
ആ...ആ..ആ...ആ...
അ.അ.ആ‍..

കര്‍മ്മവും ജ്ഞാനവും അര്‍ഘ്യം അര്‍പ്പിക്കുമീ
ധര്‍മ്മാര്‍ത്ഥ ഭൂമിയാം അമ്പലത്തില്‍(കര്‍മ്മവും))
ഭദ്രദീപങ്ങള്‍.....
ഉണര്‍ത്തുവാനെത്തുന്നു...(ഭദ്രദീപങ്ങള്‍)
പദ്മരാഗാമൃത നാളം
(ആഴിത്തിര ചൊല്ലും)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts