എലിക്കൂട്ടം
ചില്‍ഡ്രണ്‍സ് സോങ്ങ്സ് - ഭാഗം ഒന്ന്
Elikkoottum (Children's Songs - Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:20.

പൂച്ചയ്ക്കാരു മണി കെട്ടും ??
എലികളുടെയിടയിൽ ഇന്നും മറുപടി കിട്ടാത്തൊരു ചോദ്യമാണിത് !!

എലിക്കൂട്ടം പൊറുക്കുന്ന പഴംതട്ടുമ്പുറത്തെങ്ങാണ്ടൊരു ദിനം
ഒരു ദിനം ഒരു ദിനം
മണം പറ്റി പദം പമ്മി തരം നോക്കി കരിങ്കണ്ടൻ
വരികയായ് വരികയായ് വരികയായ്

മുറിക്കാതൻ കുറുവാലൻ തടിമാടൻ എലികളെ
പിടി കൂടി പതിവായി രുചി നോക്കി കറുമുറെ
എലികളെല്ലാം പലയിടങ്ങളിൽ ഒളിവിലായി തുരു തുരെ
പുതിയ കണ്ടനെ എതിരിടാനൊരു വഴിയൊരുക്കി ശടെ ശടെ
(എലിക്കൂട്ടം.....)

കരിങ്കണ്ടൻ വരുന്നേരം കിലുങ്ങേണം കിണികിണി
അതിനായി കഴുത്തുമ്മേൽ കുടുക്കേണം കുടമണി
ഒടുവിലേതോ കിഴവൻ ചുണ്ടെലി അതിനുപായം മൊഴിയവേ
കുറിയ വാലനു ചെറിയ സംശയം ആരു കെട്ടും കുടമണി
(എലിക്കൂട്ടം.....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts