വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | ആലപ്പി രംഗനാഥ് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:21.
ആപത്തിൽ ഉപേക്ഷിക്കുന്ന ചങ്ങാതി ചങ്ങാതിയല്ല മല്ലനും മാതേവനും നമുക്കത് പറഞ്ഞു തരുന്നു.... കരടിമട കൊടുമല ചരിവുകളിൽ ഒരിടത്തു തേൻ കൊയ്യാൻ മാതേവൻ പോയി അവനോടൊപ്പം തന്റെ ചങ്ങാതിയാം വിരുതൻ മല്ലൻ കൂടെപ്പോയ് (കരടിമട..) കരടിയിങ്ങു വന്നാൽ കൊടലു ഞാനെടുക്കും വിരുതനായ മല്ലൻ വീമ്പു ചൊല്ലിയേവം ഒന്നും മിണ്ടാതെല്ലാം മൂളിക്കേട്ടു മാതേവൻ പാവം പാവം മാതേവൻ (കരടിമട..) ദൂരെ ദൂരെ നിന്നും കരടി വന്ന നേരം അരികിൽ നിന്ന മരത്തിൽ വലിഞ്ഞു കേറി മല്ലൻ താഴേ വീണു ജീവൻ പോയോരാകാരം പോലെ പാവം പാവം മാതേവൻ (കരടിമട..) മണത്തു ചെന്ന കരടി പിണത്തെ വിട്ടകന്നു തിരക്കി മെല്ലെ മല്ലൻ കരടി ചൊന്നതെന്തേ പൊല്ലാക്കാലത്തില്ലാത്തവൻ ചങ്ങാതിയല്ല പകരം ചൊല്ലി മാതേവൻ (കരടിമട..) | |