ഗുരുവായൂർ ഏകാദശി
വനമാല
Guruvaayoor ekaadasi (Vanamaala)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംചക്രവാകം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:24.

ഗുരുവായൂരേകാദശി തൊഴുവാന്‍ പോകുമ്പോള്‍
വഴികാട്ടുക വഴികാട്ടുക നാരായണരൂപം
തളരുമ്പോള്‍ ആത്മാവാം പശുവേ നിന്‍ നാവില്‍
അമൃതംപോലൂറീടുക നാരായണനാമം
ഹരിനാരായണനാമം
(ഗുരുവായൂര്‍)

നെയ്യുന്നു പീതാംബരമീ സ്ന്ധ്യകള്‍, രാവാം
പയ്യെല്ലാം വാര്‍ക്കുന്നു പാല്‍മാധുരിയല്ലോ
ഓടക്കുഴലൂതുന്നു കാടെല്ലാം ഭഗവാന്‍
ചൂടുന്നൊരു പീലിത്തിരുമുടിയോ മഴമേഘം
തിരുമുടിയോ മഴമേഘം
(ഗുരുവായൂര്‍)

ഗരുഡന്‍‌പോലാകാശം ചിറകാര്‍ന്നീടുമ്പോള്‍
വനമാലകള്‍ തീര്‍ക്കുന്നു മഴവില്ലുകളിപ്പോള്‍
നിറകണ്ണാല്‍ കാണുന്നേനെങ്ങെങ്ങും സ്വാമീ
ഗുരുവായൂരപ്പാ നിന്‍ കൃഷ്ണാട്ടം മാത്രം
നിന്‍ കൃഷ്ണാട്ടം മാത്രം
(ഗുരുവായൂര്‍)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts