ഞാനുമെൻ
വിഷാദ ഗാനങ്ങൾ 2
Njaanumen (Vishada Gaanangal (Vol2))
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംജെ എം രാജു
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 15 2023 14:46:45.
ഞാനുമെന്‍ ഗിറ്റാറും
തേങ്ങിക്കരഞ്ഞുകൊണ്ട്
ഈ മുറിക്കുള്ളില്‍ കഴിഞ്ഞുകൊള്ളാം (ഞാനുമെൻ)
പൂവുകൾ...
മഞ്ഞണി പൂവുകൾ നോക്കിയെൻ
ഓമലിന്‍ തൂമുഖം കണ്ടുകൊള്ളാം
ഓമലിന്‍ തൂമുഖം കണ്ടുകൊള്ളാം – ഇനി
(ഞാനുമെന്‍ )

ചിതല്‍ പാതി തിന്നോരെന്‍ ജാലകപ്പാളിയില്‍
ചിറകിട്ടടിക്കും തെന്നലിന്‍ കൈകളില്‍ (ചിതൽ)
നൊമ്പരം കൊള്ളൂമെന്‍ ആത്മസ്വരങ്ങളാല്‍
നൊമ്പരം കൊള്ളൂമെന്‍ ആത്മസ്വരങ്ങളാല്‍
സന്ദേശം എന്നെന്നും നല്‍കിടാം ഞാന്‍
നല്‍കിടാം ഞാന്‍ – ഇനി
(ഞാനുമെന്‍ )

ഒന്നിച്ചു വാഴുവാന്‍ കൊതിച്ചതിലായിരം
പൊന്നിൻ കിനാവ്‌ നെയ്തു ഞാന്‍ ഏകനായ് (ഒന്നിച്ചു)
ഗദ്ഗദം കൊള്ളുമീ ഹൃദയത്തുടിപ്പിലും
ഗദ്ഗദം കൊള്ളുമീ ഹൃദയത്തുടിപ്പിലും
ഇടറുന്ന ഈണവും പാടിടാം ഞാന്‍
പാടിടാം ഞാന്‍ – ഇനി
(ഞാനുമെന്‍ )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts