വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | എം ബി ശ്രീനിവാസന് |
ഗാനരചന | കാവാലം നാരായണപ്പണിക്കര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:28.
അന്നക്കിളി വന്നക്കിളി കൊത്തിയെടുത്തൊരു ചെറുമണിയിളമണി കാമണിയില്‍ (അന്നക്കിളി ) ആയിരത്താണ്ടിനു തണലിടേണ്ടും അരയാല്‍ മരമുറങ്ങീ ... (അന്നക്കിളി ) മുളപൊട്ടി വിരിയാന്‍ തടിയൊന്നു തിരിയാന്‍ ഇലയും പൂവും കായും കനിയാന്‍ (മുളപൊട്ടി) മണ്ണും വിണ്ണും തമ്മില്ത്തമ്മിലിണങ്ങാന് മണ്ണും വിണ്ണും തമ്മില്ത്തമ്മിലിണങ്ങാന് വിത്തിന് നീര് കൊടു കാര്‍മുകിലേ .....കാര്‍മുകിലേ വിത്തിന് നീര് കൊടു കാര്‍മുകിലേ .....കാര്‍മുകിലേ (അന്നക്കിളി ) അനവധി നാവാല് യുഗധര്‍മ്മം പാടാന്‍ ഉണരും കാലം കണ്ടു കുളിരാന് (അനവധി ) അരയാല്‍ അറിവാല്‍ ........ അരയാല്‍ അറിവാല്‍ വളരാന്‍ പടരാന്‍ വിത്തിന് നീര് കൊട് കാര്‍മുകിലേ .....കാര്‍മുകിലേ വിത്തിന് നീര് കൊട് കാര്‍മുകിലേ .....കാര്‍മുകിലേ (അന്നക്കിളി ) | |