കൃഷ്ണതുളസി
പാഞ്ചജന്യം വാല്യം I
Krishnathulasi (Panchajanyam Vol. I)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനതങ്കന്‍ തിരുവട്ടാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: May 06 2021 13:44:46.



കൃഷ്ണതുളസി പൂവു ചാര്‍ത്തിയൊരഞ്ജനക്കല്‍ വിഗ്രഹം
ഗുരുവായൂര്‍ ഭഗവാന്മാര്‍ പ്രതിഷ്ഠിച്ച വിഗ്രഹം
ശ്രീകൃഷ്ണ വിഗ്രഹം

കൃഷ്ണ കൃഷ്ണ മഹാ പ്രഭോ
ശ്രീകൃഷ്ണ കൃഷ്ണ മഹാ പ്രഭോ..
കൃഷ്ണ കൃഷ്ണ മഹാ പ്രഭോ
ശ്രീകൃഷ്ണ കൃഷ്ണ മഹാ പ്രഭോ..

നിന്‍ മുമ്പില്‍ നിവേദിച്ച
തിരുമധുരമുണ്ടു ഞാന്‍
നിന്‍റെ ദീപാരാധനകള്‍
കണ്‍ കുളുര്‍ക്കെ കണ്ടു ഞാന്‍

ശ്രീകോവില്‍ പ്രദക്ഷിണം
മൂന്നു വലം വെച്ചു ഞാന്‍
ശ്രീകൃഷ്ണ മന്ത്ര ഫാലമുഖരിത
മാലയത്തില്‍ ഭജിച്ചു ഞാന്‍

മാമാകാന്തര പൂര്‍ണ്ണ
മാമയ മാകവേ ദൂരീകൃതം
നേത്ര ഗോചര ബാല വിഗ്രഹ
കൃഷ്ണ ദര്‍ശനമാത്രയില്‍

കൃഷ്ണ കൃഷ്ണ മഹാ പ്രഭോ
ശ്രീകൃഷ്ണ കൃഷ്ണ മഹാ പ്രഭോ..
കൃഷ്ണ കൃഷ്ണ മഹാ പ്രഭോ
ശ്രീകൃഷ്ണ കൃഷ്ണ മഹാ പ്രഭോ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts