കൊട്ടിപ്പാടി സേവ തുടങ്ങി
ക്ഷേത്രാടനം
Kottippaadi seva thudangi (Kshethradanam)
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംബിച്ചു തിരുമല
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ലീല
രാഗംശുഭ പന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: September 27 2023 16:28:10.
ദേവീ പ്രസീത ധനുജാന്തകാരി പ്രസീതാ...
കാളീ പ്രസീത കമനീയ തനോ പ്രസീതാ...
ഭദ്രേ പ്രസീത ഭവ നേത്ര ഭവേ പ്രസീതാ...
മായേ പ്രസീത മഹനീയതമേ പ്രസീതാ...

കൊട്ടി പാടി സേവ കഴിഞ്ഞൂ...
നാലമ്പല നടകളടഞ്ഞൂ...
ചെങ്ങന്നൂർ പടിഞ്ഞാറേ നടയിലെ
ചെങ്കമല വല്ലി മനസ്സിൽ നിറഞ്ഞൂ...
മായേ മഹാമായേ രുദ്രേ...
തായേ വരം തായേ ഭദ്രേ...

അപദീം കിം കരണീയം
ആനന്ദ രൂപിണി നീയാണൊരഭയം
ശ്രീ ലളിതാ സഹസ്ര നാമങ്ങൾ ചൊല്ലുമെന്‍റെ
മാലുകൾ മാറ്റേണമേ...
സാമരഥാ മമ ധൂമ തപോ വിമാരത കോമളിമേ..
അമ്മേ...

കൈലാസേശ്വരീ നാഥേ...
കൈവെടിയരുതേ കാരുണ്യ മൂർത്തേ
ദേവി ഭുജംഗ മന്ത്ര സങ്കീർത്തനങ്ങളെന്‍റെ
നാവിൽ വിളങ്ങേണമേ...
ദക്ഷമദാന്തക ചിത്ത വിഹാരിണി നിത്യ നിരാമയമേ
അമ്മേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts