അന്തകരിപു
ഹരിഹര നന്ദനം
Anthakaripu (Harihara Nandanam)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംമോഹന്‍ദാസ്‌
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംദേവഗാന്ധാരി
ഗാനത്തിന്റെ വരികള്‍
Last Modified: November 27 2014 15:53:46.
അന്ധകരിപു തമ്പുരാനുടെ നന്ദനാ ശരണം മമ
അന്തരമെഴാതാര്‍ക്കുമേ തുണയേകും ഈശ്വരനേ നമ:
അന്ധകരിപു തമ്പുരാനുടെ നന്ദനാ ശരണം മമ
അന്തരമെഴാതാര്‍ക്കുമേ തുണയേകും ഈശ്വരനേ നമ:

സന്തതിച്ചൊരാ പന്തളേന്ദ്രനു സ്വന്തമായവനേ നമ:
സന്തതിച്ചൊരാ പന്തളേന്ദ്രനു സ്വന്തമായവനേ നമ:
ഉമ്പര്‍കോനുലകാദിയന്‍പോടെ കുമ്പിടും പദമേ നമ:
ഉമ്പര്‍കോനുലകാദിയന്‍പോടെ കുമ്പിടും പദമേ നമ:
(അന്ധകരിപു....)

അമ്മ തന്നുടെ തുമ്പമാറ്റുവാന്‍ അമ്പുമായ്‌ കൊടുംകാട്ടില്‍ പോയ്‌
അമ്മ തന്നുടെ തുമ്പമാറ്റുവാന്‍ അമ്പുമായ്‌ കൊടുംകാട്ടില്‍ പോയ്‌
അന്‍പോടെ പുലികൂട്ടവുമായ്‌ വന്നു ചേര്‍ന്നവനേ നമ:
അന്‍പോടെ പുലികൂട്ടവുമായ്‌ വന്നു ചേര്‍ന്നവനേ നമ:
(അന്ധകരിപു....)

കൊമ്പനാന പോല്‍ മുന്‍പില്‍ നിന്നൊരു വമ്പനാകിയ വാവരെ
കൊമ്പനാന പോല്‍ മുന്‍പില്‍ നിന്നൊരു വമ്പനാകിയ വാവരെ
അമ്പേയങ്ങ്‌ തളര്‍ത്തി തന്നുടെ നന്‍പനാക്കിയോനെ നമ:
അമ്പേയങ്ങ്‌ തളര്‍ത്തി തന്നുടെ നന്‍പനാക്കിയോനെ നമ:
(അന്ധകരിപു....)

സ്ഥാനമാനം മറന്നു ഭക്തരെ ആദരിപ്പവനേ നമ:
സ്ഥാനമാനം മറന്നു ഭക്തരെ ആദരിപ്പവനേ നമ:
ജാതിഭേദങ്ങള്‍ അല്ല സോദര ഭാവമേറ്റുവോനെ നമ:
ജാതിഭേദങ്ങള്‍ അല്ല സോദര ഭാവമേറ്റുവോനെ നമ:
(അന്ധകരിപു....)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts