പാടൂ നാഥനു ഗീതം
യേശുവേ ജീവരക്ഷകാ
Padoo Naadhanu Geetham (Yesuve jeevarakshaka)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംഫാ പോൾ മണയംപിള്ളി ,ഗോഡ്വിൻ ഫിഗ്വേറിഡോ
ഗാനരചനഫാ പോൾ മണയംപിള്ളി
ഗായകര്‍സുജാത മോഹൻ ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:52.


ആ ...
പാടൂ നാഥന് ഗീതം
അണിയണി ചേരൂ നാഥനെ വാഴ്ത്താന്‍
യേശുനാഥനെന്റെ രക്ഷകന്‍
ക്രൂശുമേന്തി പിന്തുടര്‍ന്നിടാം
സാക്ഷ്യമേകിടാന്‍
പാടൂ നാഥന് ഗീതം

പുലരികളില്‍ പൂവിടുന്ന പുല്‍ക്കൊടി തന്‍ നാമ്പുകളേ
പാടൂ നാഥന് ഗീതം
മലരുകളില്‍ കിനിയും തേന്‍ നുകരും വണ്ടുകളേ
പാടൂ നാഥന് ഗീതം
പാടൂ നാഥന് ഗീതം

വയലില്‍ പൊരിവെയിലില്‍ വലയുന്നവരേ ക്ലേശിതരേ
പാടൂ നാഥന് ഗീതം
അഴലിന്‍ ചുഴിനടുവില്‍ പെട്ടുഴലുന്ന സ്നേഹിതരെ
പാടൂ നാഥന് ഗീതം
പാടൂ നാഥന് ഗീതം

നീരജത്തടാകമേ താരകത്തിന്‍ ജാലമേ
പാടൂ നാഥന് ഗീതം
മാനവരേ വാനവരേ വാനം ചുറ്റും പറവകളേ
പാടൂ നാഥന് ഗീതം
പാടൂ നാഥന് ഗീതം

കതിരില്‍ പൂവിതളില്‍ നൃത്തം വയ്ക്കും തുമ്പികളേ
പാടൂ നാഥന് ഗീതം
കുളിരരുളാന്‍ തളിരുകളില്‍ തഴുകിവരും കുളിര്‍കാറ്റേ
പാടൂ നാഥന് ഗീതം
പാടൂ നാഥന് ഗീതം

പാടൂ നാഥന് ഗീതം
അണിയണി ചേരൂ നാഥനെ വാഴ്ത്താന്‍
യേശുനാഥനെന്റെ രക്ഷകന്‍
ക്രൂശുമേന്തി പിന്തുടര്‍ന്നിടാം
സാക്ഷ്യമേകിടാന്‍
പാടൂ നാഥന് ഗീതം.....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts