എനിക്കു ദാഹിക്കുന്നു
സ്നേഹബലി
Enikku Dahikkunnu (Snehabali)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംഓ വി റാഫേല്‍
ഗാനരചനലഭ്യമല്ല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:53.

എനിക്കു ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു (2)
ദുഃഖം നിറഞ്ഞുനില്‍ക്കും താഴ്വരയില്‍
രക്തം ഉറഞ്ഞു നില്‍ക്കും കാല്‍‌വരിയില്‍
കാലമേ ശ്രവിക്കൂ
എനിക്കു ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

മഴമുകില്‍ നിരകളേ അലയാഴിത്തിരകളേ (2)
നീര്‍ത്തടങ്ങളെ നീര്‍ച്ചോലകളെ
ഒരിറ്റു ദാഹജലം പകരൂ (നീര്‍..)
ദാഹിക്കുന്നൂ ദാഹിക്കുന്നൂ
എന്റെ നാഥന് ദാഹിക്കുന്നൂ

ജീവജലം നല്‍കിയ നാഥാ (2)
നിനക്കു നല്‍കാമെന്‍ മിഴിനീര്‍ക്കണങ്ങള്‍
മിഴിനീര്‍ക്കണങ്ങള്‍
സ്വീകരിച്ചാലും സ്വീകരിച്ചാലും പിതാവേ





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts