അനുതാപമൂറുന്ന ഹൃദയമോടെ
സ്നേഹബലി
Anuthaapamoorunna Hridayamode (Snehabali)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംഓ വി റാഫേല്‍
ഗാനരചനലഭ്യമല്ല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:54.

അനുതാപമൂറുന്ന ഹൃദയമോടെ
അനുഗ്രഹം യാചിച്ചു ഞാന്‍ വരുന്നു
അനുവദിക്കൂ ദേവാ അനുവദിക്കൂ
തിരുമുന്‍പില്‍ നില്‍ക്കാന്‍ ഒരു നിമിഷം

ആയിരമായിരം അപരാധങ്ങള്‍
അങ്ങേ മറന്ന് ഞാന്‍ ചെയ്തുപോയി
ഇന്നു നിന്‍ തിരുമൊഴി കേട്ടുണര്‍ന്നൂ
കണ്ണീര്‍ പൊഴിച്ചു ഞാന്‍ കരഞ്ഞു (2)
(അനുതാപ..)

മാനസവീണതന്‍ തന്ത്രികള്‍ മീട്ടി
ഇവിടെയിരുന്നൊന്നു പാടുവാനായ് ‌
അനുവദിക്കൂ എന്നെ ആത്മനാഥാ
തിരുസന്നിധാനത്തില്‍ ഒരു നിമിഷം (2)
(അനുതാപ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts