കർത്താവാം യേശുവേ
സ്നേഹപ്രവാഹം
Karthavam Yesuve (Sneha pravaham)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഡോ ജസ്റ്റിൻ പനക്കൽ
ഗാനരചനസിസ്റ്റർ മേരി ആഗ്നസ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:54.

കര്‍ത്താവാം യേശുവേ മര്‍ത്ത്യവിമോചകാ
നീയേകനെന്‍ ഹൃദയാധിനാഥന്‍
നീയെന്റെ ജീവിതകേന്ദ്രമായ് വാഴേണം
നീയൊഴിഞ്ഞേതും എനിക്കു വേണ്ട
(കര്‍ത്താവാം)

രക്ഷകാ നിന്നില്‍ ഞാന്‍ ആനന്ദം കൊള്ളുന്നു
നിന്‍ പുകള്‍ പാടുന്നു നന്ദിയോടെ
എന്നുള്ളമെന്നല്ല എനിക്കുള്ളതൊക്കെ ഞാന്‍
നിന്‍ കൈയ്യിലര്‍പ്പണം ചെയ്തിടുന്നു
(കര്‍ത്താവാം)

എന്‍ കൈകള്‍ കൊണ്ടു നീ അധ്വാനിച്ചീടുക
എന്‍ പാദം കൊണ്ടു നീ സഞ്ചരിക്ക
എന്‍ നയനങ്ങളിലൂടെ നീ നോക്കേണം
എന്‍ ശ്രവണങ്ങളിലൂടെ കേള്‍ക്കേണം നീ
(കര്‍ത്താവാം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts