ഇന്ദുകലാധര
ഗംഗാതീർത്ഥം വാല്യം II
Indukaladhara (Ganga Theertham Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംകൊച്ചിൻ ചിദംബരനാഥ്
ഗാനരചനകെ ബി വസന്തകുമാർ
ഗായകര്‍കെ ജെ യേശുദാസ്
രാഗംജോഗ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:06.

വിരുത്തം:

ഭൂതാധിനായകം തുംഗജടാധരം
പൂരിമോദം ഭവത്‌ ശ്രീപദം വന്ദിതം
ഭൂഷിതം പന്നഗജാലം കലാധരം
പൂര്‍ണ്ണരൂപം ശിവം മംഗളദായകം

പാട്ട്:

ഇന്ദുകലാധര സുന്ദരവദനം
ഇന്നെന്‍ മനസ്സില്‍ തെളിയും നേരം
ഇന്ദീവരദള നയനത്രൈകം
കണ്ടു വണങ്ങുകയാണെന്‍ പുണ്യം

(ഇന്ദുകലാധര)

ശൂലം കണ്ടു കപാലം കണ്ടു
കടുന്തുടി കണ്ടു രുദ്രാക്ഷവുമേ
കാലനിയോഗം പേറും ശിവനുടെ
കാവ്യമനോഹരരൂപം കണ്ടു

(ഇന്ദുകലാധര)

കയ്യിലനുഗ്രഹമുദ്രകള്‍ കണ്ടു
കണ്ണില്‍ കനിവില്‍ പൊന്‍‌പ്രഭ കണ്ടു
മന്മനമാകെ നിറഞ്ഞു ഹരനാം
മന്മഥരിപുവിന്‍ സുന്ദരരൂപം

(ഇന്ദുകലാധര)�


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts