കാനന ശ്രീലക
തുളസീതീർത്ഥം
Kaanana Sreelaka (Thulasi Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംഗൌരിമനോഹരി
ഗാനത്തിന്റെ വരികള്‍
Last Modified: November 01 2013 14:51:48.




കാനനശ്രീലകത്തോംകാരം, എന്‍
കാരുണ്യവാരിധിതന്‍ അവതാരം
മാമലമേലേ ഞാനവിരാമം
കേള്‍പ്പതു നാഥാ നിന്‍ തിരുനാമം

പാഹി മോഹിനീസുതനേ വാ
പരമജ്യോതിയേ ദേവാ വാ
സ്വാമി ധീംതകോം എരുമേലി-
നടയില്‍ പേട്ടയായ് ധീം ധീം തോം
(കാനന...)

കര്‍പ്പൂരമാളും ആഴിയിലെന്നുടെ
ദുഷ്കര്‍മ്മപാപങ്ങള്‍ എരിയേണം
ആനന്ദകന്ദമീ മോഹനഗാത്രം
അടിയനൊരാശ്രയം നീ മാത്രം
(പാഹി...)

കലിയുഗവരദനെ കാണാനും, ആ
കഴലിണ കണ്ണീരാല്‍ കഴുകാനും
മാമല കേറി തളരുമ്പോള്‍
എന്‍ മിഴികളിലാ മുഖം തെളിയേണം
(പാഹി...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts