നിൻ ദിവ്യനാമം
ദേവീഗീതം - Vol I
Nindhivyanaamem (Devi Geetham - Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ എസ് ചിത്ര
രാഗംകേദാരം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:16.
നിന്‍ ദിവ്യനാമമതെന്നും ചോറ്റാനിക്കരയമ്മേ
എന്റെ ഹൃദയസ്‌പന്ദനമാകും സാന്ത്വനമെന്നും
സ്വര്‍ണ്ണഭൂഷിതബിംബം ദേവീ താണുവണങ്ങും നേരം
കര്‍മ്മബന്ധമതെന്തെന്നറിവൂ അറിവിന്‍ കുറവുകളറിവൂ

(നിന്‍ ദിവ്യ...)

നിന്‍ പ്രഭാമയദൃഷ്‌ടികളെന്നില്‍ ചോറ്റാനിക്കരയമ്മേ
വന്നു പതിഞ്ഞു നിറയ്‌ക്കും സ്മൃതികള്‍ സങ്കടങ്ങളൊഴിക്കും
കര്‍ണ്ണമമൃതു രുചിക്കും നാദം കേട്ടുമയങ്ങും നേരം
നിന്റെ മായാലോകമതറിവൂ അറിവിന്‍ കുറവുകളറിവൂ

(നിന്‍ ദിവ്യ...)

നിന്‍ കരങ്ങളിലഭയം തേടും ചോറ്റാനിക്കരയമ്മേ
എന്റെ നശ്വരദേഹമിതെന്നും ഉടയവരെല്ലാമൊന്നാകും
സ്വന്തമെന്നൊരു മിഥ്യയുമൊഴിയും സന്തോഷം കിനിയും
നിത്യനിരാമയശക്തിയതാകും തവസന്നിധിയില്‍ മോക്ഷം

(നിന്‍ ദിവ്യ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts