ആപദി കിം കരണീയം
ദേവീഗീതം - Vol I
Aapadhi Kim Karaneeyem (Devi Geetham - Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ എസ് ചിത്ര
രാഗംബിലഹരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:16.

ആപദി കിം കരണീയം - അമ്മേ
സ്മരണീയം തവ പദയുഗളം
അനന്തപുരിയില്‍ വാഴും ആറ്റുകാലമ്മേ
ആത്മാവിന്നഭിഷേകമാം ആനന്ദപ്പൊരുളേ
(ആപദി...)

കാപ്പുകെട്ടി കാര്‍ത്തികനാള്‍ കുടിയിരുപ്പായ് ദേവി
ദീപങ്ങള്‍ ഹാരങ്ങളായ് പൂരം‌നാള്‍ പൊങ്കാല
മണ്‍കലങ്ങളില്‍ നേദ്യം ദേവീ നിനക്കായി
സങ്കല്‌പപൂജകള്‍ ചെയ്യുന്നു മങ്കമാര്‍
(ആപദി...)

ഒരു പെണ്‍കൊടിയായ് മുല്ലവീട്ടിലണയുമ്പോള്‍
ആരൂഢമെന്‍ ഹൃദയം മണിദ്വീപവാസിനീ
കോടിസൂര്യപ്രഭയായ് ശാന്തയായ് വരമരുളി
വിളങ്ങും വിശ്വരൂപിണി ആറ്റുകാലമ്മേ
(ആപദി...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts