കൊടുങ്ങല്ലൂരെ
ദേവീഗീതം - Vol I
Kodungalloore (Devi Geetham - Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ എസ് ചിത്ര
രാഗംശ്രീരാഗം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:17.
കൊടുങ്ങല്ലൂര്‍ ശ്രീകുരുംബേ
ഭദ്രകാളീ മഹേശ്വരീ...
അത്യുഗ്രപ്രതാപത്തിലമരും
ശക്തീശ്വരീ...
രക്തവര്‍ണ്ണത്തില്‍ ഗഗനം സൃഷ്ടിക്കും
രാജേശ്വരീ...

അവിടുത്തെക്കാവിലെത്തും
അടിയങ്ങള്‍ക്കാലംബം
അമ്മേ കൊടുങ്ങല്ലൂരമ്മേ
നല്‍കൂ അമ്മേ കൊടുങ്ങല്ലൂരമ്മേ
വസൂരിമാലതന്‍ നായികേ മായേ
സംഹരിക്കില്ലേ നീ ഭൂലോകദുഃഖങ്ങള്‍
(അവിടുത്തെ)

കോടിലിംഗേശ്വരീ കാളീ
മഹാഭൈരവീ ഭദ്രേ...
ആനന്ദവാരിധിയില്‍ രമിക്കും
സുരേശ്വരീ...

ദാരുകനിഗ്രഹത്തിന്നവതീര്‍ണ്ണയായ്
സത്യലോകങ്ങള്‍ തീര്‍ക്കും പൊരുളേ
നിഴലിലിരിക്കും പൈതലാമെന്നില്‍ നിന്‍
അലിവിന്റെ കിരണങ്ങള്‍ ചൊരിയൂ - ദേവീ
അലിവിന്റെ കിരണങ്ങള്‍ ചൊരിയൂ...
അമ്മേ കൊടുങ്ങല്ലൂരമ്മേ - മായേ
അമ്മേ കൊടുങ്ങല്ലൂരമ്മേ...

കൈവല്യപ്രദായിനീ ജഗദീശ്വരീ
സര്‍വ്വപാപഹരേ നിത്യേ
മഹാമാരികള്‍ തീര്‍ക്കും
സിദ്ധൗഷധം നീതാനമ്മേ
മനസ്സിന്റെ മറകള്‍ക്കു
കാണുവാനെളുതല്ല

വാലും ചിലമ്പും പട്ടും ധരിച്ചു ഞാനെത്തി പിന്നെ
കേണുതൊഴുതു ഭരണിവേലയ്ക്കു തുള്ളുമ്പോള്‍
ആവേശമായെന്നില്‍ നിറയൂ - മായേ
ആവേശമായെന്നില്‍ നിറയൂ...
അമ്മേ കൊടുങ്ങല്ലൂരമ്മേ - മായേ
അമ്മേ കൊടുങ്ങല്ലൂരമ്മേ...




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts