ആനന്ദവല്ലീശ്വരി
ദേവീ മാഹാത്മ്യം
Aanantha Valleswari (Devi Mahathmyam)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ എസ് ചിത്ര
രാഗംജോൺപുരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:17.
ആനന്ദവല്ലീശ്വരീ ദേവീ പാപങ്ങളെല്ലാമകറ്റൂ
സൂര്യന്‍ മറഞ്ഞു, തൃസന്ധ്യയായ് മാനം
ദീപാരാധന ചെയ്‌വൂ - എന്‍ മനം
തിരുനാമാര്‍ച്ചന ചെയ്‌വൂ...
(ആനന്ദവല്ലീശ്വരീ)

ഈരേഴുലോകങ്ങള്‍ വാഴ്ത്തും നിന്‍ പുത്രരെ
കാണുമ്പോള്‍ സ്നേഹം ഏറുന്നു
സിരകള്‍ ഭക്തിയാല്‍ സാന്ദ്രമാകുന്നു
കാണിക്ക നിന്‍ പാദപത്മങ്ങളില്‍ വച്ചു
കേഴുന്നു ഈ ജന്മമോക്ഷത്തിനായ് ഞാന്‍
പാടുന്നു എന്നും നിന്‍ ഗാനാഞ്ജലി
(ആനന്ദവല്ലീശ്വരീ)

ബ്രാഹ്മമുഹൂര്‍ത്തത്തില്‍ നീരാടി നില്‍ക്കും
ദേവിയെക്കണ്ടാല്‍ കൊതിയ്ക്കും
വശ്യമാം ലാവണ്യം വിശ്വലാവണ്യം നീ
നിത്യമെന്‍ പ്രാര്‍ത്ഥന കേള്‍ക്കും - എന്‍റെ
സ്വപ്നങ്ങള്‍ പൂവണിയിക്കും
(ആനന്ദവല്ലീശ്വരീ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts