ഗണപതിയെ
അയ്യപ്പ ഗാനങ്ങൾ വാല്യം XV ( ശരണതരംഗിണി 4)
Ganapathiye (Ayyappa Gaanangal Vol XV (Sarana Tharangini 4))
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ ജെ യേശുദാസ്
രാഗംജഗന്‍മോഹിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:26.

ഗണപതിയേ വിശ്വഗുണനിധിയേ
കര്‍മ്മപഥങ്ങളിലെന്നും തുണയായ്
അടിയനില്‍ നിറയുമൊരതിശയപ്പൊരുളായ്
(ഗണപതിയേ)

തുമ്പിക്കൈ ഉയര്‍ത്തി നീ വിഘ്നങ്ങളകറ്റുമ്പോള്‍
എന്നും നിന്‍ സ്തുതിഗീതം പാടിടുമെന്‍ നാവില്‍
ഇമ്പമായ് സ്വര്‍ഗ്ഗീയസംഗീതശ്രുതിയായ് നീ
തംബുരുവില്‍നിന്നെന്നും ഗാനമായ് ഒഴുകുന്നു
കര്‍മ്മപഥങ്ങളിലെന്നും തുണയായ്
അടിയനില്‍ നിറയുമൊരതിശയപ്പൊരുളായ്
(ഗണപതിയേ)

മംഗളം നീ ചാര്‍ത്തി! എന്‍ മനം പമ്പയായ്!
ജന്മത്താല്‍ മനുഷ്യനിന്നൊരുജാതി നീ ചൊല്ലി
വിദ്വേഷമകറ്റി നീ ശബരീശവീഥിയില്‍
പമ്പാഗണപതിയായ് വാണിടും നാഥനായ്
കര്‍മ്മപഥങ്ങളിലെന്നും തുണയായ്
അടിയനില്‍ നിറയുമൊരതിശയപ്പൊരുളായ്
(ഗണപതിയേ)

എന്‍ സ്വരം നല്‍കിയതും നിന്‍ ദിവ്യഅരുള്‍‌തന്നെ
എന്നുമാ വരദാനം നല്‍കണേ ഗുണനാഥാ
ഇന്നെനിക്കാശ്രയം മാമല താണ്ടിടുവാന്‍
നിന്‍ പാദപത്മമേ ശരണം ഗണനാഥാ
കര്‍മ്മപഥങ്ങളിലെന്നും തുണയായ്
അടിയനില്‍ നിറയുമൊരതിശയപ്പൊരുളായ്
(ഗണപതിയേ)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts