അയ്യപ്പാ ദയാനിധേ
അയ്യപ്പ ഗാനങ്ങൾ വാല്യം XV ( ശരണതരംഗിണി 4)
Ayyappaa Dayanidhe (Ayyappa Gaanangal Vol XV (Sarana Tharangini 4))
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ ജെ യേശുദാസ്
രാഗംമായാമാളവഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:27.
അയ്യപ്പാ ദയാനിധേ പൊന്നയ്യപ്പാ
അയ്യപ്പാ ദയാനിധേ പൊന്നയ്യപ്പാ
നിന്നഭിഷേക ദര്‍ശനമോ പുണ്യമപ്പാ
കോടി പുണ്യമപ്പാ
(അയ്യപ്പാ )

തേങ്ങാ മലര്‍ അരിയും നിറയെ ഇരുമുടിക്കെട്ട്
കയ്യില്‍ വിളങ്ങും വില്ലമ്പ് ഉള്ളത്തില്‍ വീരം (തേങ്ങാ )
പുലിപ്പാലും കൊണ്ട് വരും മണികണ്ഠാ ശരണം
പണ്ട് പോയതുപോല്‍ മഹിഷിമുഖി സംഹാരനിയോഗം (പുലിപ്പാലും )
(അയ്യപ്പാ )

നവ വീരന്‍ വീരഭദ്രന്‍ നല്‍കും തുണയോട്
പിന്നെ ശിവഗണത്തില്‍ അവതരിച്ച വാവരുമൊന്നായ് (നവ )
അസുരരെയും ജയമാര്‍ന്നോരവിടത്തെ ചരിതം
ദിവ്യനര്‍ത്തനവും സ്മരണകളില്‍ ഓടിയെത്തും സ്വാമി (അസുരരെയും )
(അയ്യപ്പാ)

ഇന്ദ്രലോകം കാത്തരുളും മണികണ്ഠാ സ്വാമി
ഈ മണ്ണിലൊരു മന്ദിരം നിന്‍ അലിവിന്‍ കീര്‍ത്തി (ഇന്ദ്ര )
കണ്ണിന്‍ കൃഷ്ണമണിപോല്‍ കരുതി എന്നെ കാക്കും
നിന്‍ കാരുണ്യമതേ ജീവനമെന്‍ പെരുമകളോ മോക്ഷം (കണ്ണിന്‍ )
(അയ്യപ്പാ )

അയ്യപ്പാ ...അയ്യപ്പാ ...അയ്യപ്പാ .....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts