നാമജപം ചെയ്യുമെന്റെ
അയ്യപ്പ ഗാനങ്ങൾ വാല്യം XV ( ശരണതരംഗിണി 4)
Naamajapam Cheyyumente (Ayyappa Gaanangal Vol XV (Sarana Tharangini 4))
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:27.
നാമജപം ചെയ്യുമെന്റെ ചിന്തയിലെന്നും
ശബരിനാഥാ നിന്‍ പടിപൂജാ ദിവ്യ ദര്‍ശനം
നാമജപം ചെയ്യുമെന്റെ ചിന്തയിലെന്നും
ശബരിനാഥാ നിന്‍ പടിപൂജാ ദിവ്യ ദര്‍ശനം
ശബരിനാഥാ നിന്‍ പടിപൂജാ ദിവ്യ ദര്‍ശനം

പമ്പാ നദിയൊഴുകും പന്തളനാടിനെ
ഭക്തിവെള്ളം നിറയും മുത്തായ്‌ തീര്‍ത്തവനേ
പേരാര്‍ന്ന മന്നവന് സംവത്സരങ്ങളായ്
തുണ ചെയ്തു കര്‍മ്മത്താല്‍ ഉയിര്‍ കൊണ്ട ബാലകനേ
സത്യം നിറവേറുവാന്‍ അയ്യന്‍ തുണയൊന്നു താ
എന്നും നിലനില്‍ക്കുമേ
(നാമജപം )

മകനായ് വളര്‍ന്നു പുണ്യമായ് മന്നവന്
മഹത്വത്തിന്‍ ഉപദേശം നല്‍കിയും മറഞ്ഞില്ലേ (മകനായ് )
അമ്പുകള്‍ എയ്തു തീര്‍ത്ത ശരംകുത്തിയാര്‍ തൊഴുന്നേന്‍
ശബരിമല അമ്പലത്തില്‍ ഇരുന്നരുളും അയ്യപ്പാ
(നാമജപം )

ശബരി ധ്യാനം ചെയ്തു മോക്ഷപ്രാപ്തി നേടിയതും
സാക്ഷിയാം നീലമല നിലകൊള്ളും മലനാട് (ശബരി )
കരിമല എരുമേലി പൊന്നമ്പലമേട്ടിലും
കരുണാസാഗരമെന്നയ്യപ്പന്‍ തിരുനാട്
സത്യം നിറവേറുവാന്‍ അയ്യന്‍ തുണയൊന്നു താ
എന്നും നിലനില്‍ക്കുമേ
(നാമജപം )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts