നീയല്ലാതെനിക്കെന്നും
അയ്യപ്പ ഗാനങ്ങൾ വാല്യം XV ( ശരണതരംഗിണി 4)
Neeyallaathenikkennum (Ayyappa Gaanangal Vol XV (Sarana Tharangini 4))
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:27.
നീയല്ലാതെനിക്കെന്നും തുണയാരപ്പാ - എന്റെ
മനക്കോവില്‍ അകം വാഴും ശ്രീ അയ്യപ്പാ

പിഴയെല്ലാം വിധിയാലും ഉലകില്‍ ഞാന്‍ ചെയ്തവനായ്
ഇരുള്‍ മൂടി നീങ്ങുമ്പോള്‍ കതിരവനായ് വന്നവനേ
പിഴയെല്ലാം വിധിയാലും ഉലകില്‍ ഞാന്‍ ചെയ്തവനായ്
ഇരുള്‍ മൂടി നീങ്ങുമ്പോള്‍ കതിരവനായ് വന്നവനേ
ഫലമെന്നും കാറ്റെന്നും കാണ്മൂ ഞാന്‍ പല നാളായ്
അടിയന്റെ അഴല്‍ കേട്ട് വരമരുളി തുണ ചെയ്യും സ്വാമീ
(നീയല്ലാ )

നിരനിരയായ് ശാപം പോല്‍ ദുരിതങ്ങള്‍ ഏറിടവെ
തകരുന്നെന്‍ ഹൃദയത്തില്‍ സ്ഥിരഭക്തി കൂട്ടില്ലേ
നിരനിരയായ് ശാപം പോല്‍ ദുരിതങ്ങള്‍ ഏറിടവെ
തകരുന്നെന്‍ ഹൃദയത്തില്‍ സ്ഥിരഭക്തി കൂട്ടില്ലേ
മുറയായി വരും മോഹം എല്ലാം പൂവണിയാന്‍
മല താണ്ടി വരുമെന്നും തിരു മുഖമേ ശരണം അയ്യപ്പാ
(നീയല്ലാ )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts