കൽ‌പ്പനകൾക്കപ്പുറം
അയ്യപ്പ ഗാനങ്ങള്‍ 21
Kalpanakalkappuram (Ayyappa Gaanangal Vol XXI)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംവിദ്യാധരൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:30.
 

കല്പനകൾക്കപ്പുറമൊരു കനകമലയുണ്ടേ
ചിൽ പുരുഷൻ സ്വാമി വാഴും പവിഴമലയുണ്ടേ (2)
പച്ച കൊണ്ടു പട്ടുടുക്കും പളുങ്കുമലയുണ്ടേ
ഭക്തകോടി തേടിയെത്തും മുക്തിമലയുണ്ടേ
തുളസിമല കളഭമല പുളകമല പുണ്യമല
തുളസിമല കളഭമല പുളകമല പുണ്യമല
സത്യമല ശരണമല ശബരിമലയുണ്ടേ
(കല്പനകൾക്കപ്പുറം...)

കടലെടുക്കും കലിയുഗത്തിൻ കരയിലാണാ പൊന്മല
കവികുലത്തെ തുയിലുണർത്തി അതിരുകാക്കും പൂമല
ധർമ്മസങ്കടങ്ങൾ തീർക്കും കോടതിയാണാമല
കർമ്മബന്ധമൊഴിയുവോർക്ക് കൈ കൊടുക്കും മാമല
നാദമല വേദമല ശക്തിമല സിദ്ധിമല (2)
നാദ വേദ യോഗസിദ്ധി പൂത്തുലയും മാമല


പുലികൾ വന്നു പുണ്യനിലാപാൽചുരത്തും വെണ്മല
കറവക്കാരു കുടിലു കെട്ടി താമസിക്കും ശ്രീമല
തിമിരഭയം പൂണ്ടവർക്ക് കണ്ണു നൽകും നെയ് മല
ഒരുമയാർന്ന വാഴ്വിനുള്ള പൊരുളറിഞ്ഞ ഗുരുമല
സത്യമല സ്ഫടിക മല നളിനമല ഹൃദയമല (2)
സ്പർശമണിയിൽ ഹൃദയനളിനപൊന്നണിയും പൂമല
(കല്പനകൾക്കപ്പുറം...)







malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts