ഭീഷ്മ പ്രതിജ്ഞ
മഹാഭാരതം
Bheeshma prathijna (Mahabharatham)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:34.
 
ഭീഷ്മ പ്രതിജ്ഞ ഭീഷ്മ പ്രതിജ്ഞ
കൊടുങ്കാറ്റു താണ്ഡവമാടീ തിരമാലകളേറ്റു പാടി

താതനാം ശന്തനുവിന്റെ സുഖത്തിനായ്
ജീവിതം ഹോമിച്ച വീരപുത്രൻ (2)
സ്വർണ്ണ സിംഹാസനം പോലും ത്യജിച്ചു
ഗംഗേയനാകുമാ ദേവവ്രതൻ
ഭീഷ്മ പ്രതിജ്ഞ .. ഭീഷ്മ പ്രതിജ്ഞ...

ഭീഷ്മമാം നിന്റെ പ്രതിജ്ഞ
നിനക്കേകി ഭീഷ്മരെന്നുള്ള അജയ്യ നാമം (2)
സ്വാർത്ഥനാം മർത്ത്യന്നോരപവാദമായി നീ
ആത്മാർത്ഥതയുടെ കതിരായി നീ (2)
സ്വന്തസുഖഭോഗമാകെ വെടിഞ്ഞു നീ
ത്യാഗകുണ്ഡമതിൽ അഗ്നിയതായ്
ബ്രഹ്മചാരിയായ് നീ നിത്യബ്രഹ്മചാരിയായ് നീ
നിത്യബ്രഹ്മചാരിയായ് നീ..
(താതനാം ശന്തനുവിന്റെ...)

ഇച്ഛകളൊന്നും ഗണിക്കാതെ നീ ചെയ്ത
എത്രയപൂർവമാ ത്യാഗത്തിനാൽ (2)
സ്വച്ഛന്ദ മൃത്യുവായ് തീർന്നു നീ
ശ്രീ മഹാഭാരതം നിന്നെ അജയ്യനാക്കി (2)
സ്വന്തസുഖഭോഗമാകെ വെടിഞ്ഞു നീ
ത്യാഗകുണ്ഡമതിൽ അഗ്നിയതായ്
ബ്രഹ്മചാരിയായ് നീ നിത്യബ്രഹ്മചാരിയായ് നീ
നിത്യബ്രഹ്മചാരിയായ് നീ..
(താതനാം ശന്തനുവിന്റെ...)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts