വൃന്ദകള്‍ പൂക്കും
പൊന്നോടക്കുഴൽ
Vrindakal Pookkum (Ponnodakuzhal)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍പി ജയചന്ദ്രൻ
രാഗംവൃന്ദാവന സാരംഗ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:36.

വൃന്ദകൾ പൂക്കും വനിക വളർത്തിയ നന്ദകിശോരാ കൃഷ്ണാ
നീയേ നീയേ ഞങ്ങൾക്കഭയം നിൻ മൊഴി ഞങ്ങൾക്കമൃതം
(വൃന്ദകൾ...)

ദേവകി പെറ്റു യശോദക്കൻപൊടു കൈ വന്നൊരു മണിമുത്തേ
പൂതനയാം വിഷദൂതിയ്ക്കും ജനിമോചനമേകിയോരുണ്ണി
(വൃന്ദകൾ...)

ഉഗ്രമഹാസർപ്പത്തിൻ മീതേ നർത്തനമാടിയൊരുണ്ണി
ഉദ്ധത കൗരവ സഭയെ നടുക്കിയോരുജ്ജ്വല വിശ്വരൂപാ
(വൃന്ദകൾ...)

പാർഷതി തന്നപമാനമകറ്റിയൊരാശ്രിത വത്സലദേവാ
പാർഥ വിഷാദമകറ്റാനായ് ഗീതാർത്ഥമരുളിയ ദേവാ
(വൃന്ദകൾ...)

അമൃതം പോലെ കുചേലന്നേകിയോരവിലു നുകർന്ന ദയാലോ
ആലില പോലാം ഹൃദയങ്ങളിൽ നീ കാൽ വിരലുണ്ടു ശയിക്കാവൂ
(വൃന്ദകൾ...)

വൃന്ദകൾ പൂക്കും വനിക വളർത്തിയ നന്ദകിശോരാ കൃഷ്ണാ
നീയേ നീയേ ഞങ്ങൾക്കഭയം നിൻ മൊഴി ഞങ്ങൾക്കമൃതം
(വൃന്ദകൾ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts