ഓണമായോ [M]
പൂത്തിരുവോണം
Onamaayo [M] (Poothiruvonam)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 22 2014 13:19:18.
ഓണമായോ വെണ്ണിലാവേ
പൊന്നും ചിങ്ങമായോ പൂന്തെന്നലേ
കറുകറെ കാർമുകിൽ മാഞ്ഞുപോയോ
തെളുതെളെ പുലർവാനം തെളിഞ്ഞുവെന്നോ (കറുകറെ)
ഓണവില്ലെത്തിയോ പൂത്തുമ്പി എത്തിയോ (2)
മാതേവരെയണിഞ്ഞോ നീർമാതളം പൂത്തോ

വാത്സല്യ പൂമിഴി നിറഞ്ഞുകൊണ്ടെന്നമ്മ കാത്തിരിപ്പുണ്ടെന്നോ (2)
നൊമ്പരപ്പൂമാല കോർത്തുകോർത്തരികിൽ എന്നനിയത്തി ഉണ്ടെന്നോ (2)
മണൽക്കാടിനപ്പുറം അലയാഴിക്കപ്പുറം (2)
ആരോ വിളിച്ചുവെന്നോ
ഓ...

നാട്ടുമാമ്പഴത്തിന്റെ മധുരവും മണവും നാടാകെ നിറഞ്ഞുവെന്നോ (2)
ഹരിചന്ദനത്തിൻ സുഗന്ധവുമായെന്റെ കോവിലകം കുളിർന്നുവെന്നോ (2)
ഒരു പൂമ്പാറ്റയായ് പറക്കാൻ കഴിഞ്ഞെങ്കിൽ (2)
അവിടേക്ക് പറന്നുവന്നേനേ
ഓ...

ഓണം പൊന്നോണം പൊന്നോണം പൊന്നോണം പൊന്നോണം
പൊന്നോണം പൊന്നോണം വന്നേ
ഓണം പൊന്നോണം പൊന്നോണം വന്നേ
ഓണം പൊന്നോണം പൊന്നോണം വന്നേ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts