പ്രഭാമയൂഖം ഭൂമി
ഗീത പ്രണാമം
Prabhamayugham Bhoomi (Geetha Pranaamam)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകെ ജെ യേശുദാസ്
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംമലയമാരുതം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:39.

പ്രഭാമയൂഖം ഭൂമിദേവിയ്ക്ക്
പട്ടും വളയും ചാർത്തി (2)
തുഷാര സുന്ദര കണികയിലാരോ
വൈരക്കൽ പൊടി വിതറി
(പ്രഭാമയൂഖം ...)

നൂറ്റാണ്ടുകളുടെ കാലടി പതിഞ്ഞൊരു
ജീവിത വീഥിയിതേ (2)
ചിരിയുടെ നെയ്ത്തിരി വിധിയുടെ കാറ്റിൽ
പൊലിഞ്ഞ ഭൂമിയിതേ
പൊലിഞ്ഞ ഭൂമിയിതേ
(പ്രഭാമയൂഖം ...)

വർഷങ്ങൾ വസന്തങ്ങൾ ഹേമന്ത ശിശിരങ്ങൾ
ആടിയ വേദിയിതേ (2)
ഇരവും പകലും ചിത്രങ്ങളെഴുതുന്ന
വിചിത്ര ശാലയിതേ
വിചിത്ര ശാലയിതേ
(പ്രഭാമയൂഖം ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts