മിഴിയിൽ നീല
പൂമരം
Mizhiyil Neela (Poomaram)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംരവീന്ദ്രൻ
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍പി ഉണ്ണികൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:43.
PALLAVI




മിഴിയിൽ നീലമിഴിയിൽ വയണ പൂത്ത വഴിയിൽ
അരിയ നൊമ്പരം നിഴലു വീഴ്ത്തിയോ പകലു പോകയായോ
നീ തേങ്ങുന്നുവോ ആരോമലേ തേങ്ങല്ലേ നീ
(മിഴിയിൽ..)


താഴെ കിളികൾ പാടിയ മാവിൻതൊടിയിൽ നീയേകയായ്
ദൂരെ കനവിൽ പൊന്നിൻതോണി ഇരുളിൽ മായുകയായ്
പ്രിയതമേ പ്രിയതമേ പറയൂ ഇനിയെന്നു കാണും
നീ തേങ്ങുന്നുവോ ആരോമലേ തേങ്ങല്ലേ നീ
(മിഴിയിൽ..)


കാതിൽ കവിത മൂളിയ രാവിൽ പ്രണയ രാഗാർദ്രയായ്
മാറിൽ പതിയെ ചായും നിന്നെ പുതിയ ഓർമ്മയുമായ്
പിരിയുമെൻ കരളിലും കദനം എരിയുകയല്ലോ
നീ തേങ്ങുന്നുവോ ആരോമലേ തേങ്ങല്ലേ നീ
(മിഴിയിൽ..)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts