കിനാവിലിന്നലെ
ആവണിപ്പൂക്കൾ
Kinavilinnale (Aavani Pookkal)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:46.
"KInaavilinnale vannu neeyen Kisalayamridhulaangee..,
Kinaavilinnale.....
കിനാവിലിന്നലെ വന്നൂ നീയെന്‍
കിസലയമൃദുലാംഗീ.....
കുടമുല്ലച്ചിരിയുമായ് നിന്നൂ നീയെന്‍
കുവലയചടുലാക്ഷീ... കുവലയചടുലാക്ഷീ...

(കിനാവില്‍)

തിരുമധുരം നീ പകര്‍ന്നു നല്‍കിയ
തിരുവോണമിനിയും വരുമോ?
പൂക്കളമെഴുതിയ കയ്യാല്‍ നെഞ്ചില്‍
പുളകം ചാര്‍ത്തിത്തരുമോ?
ഓ സഖീ! പ്രാണസഖീ!

(കിനാവില്‍)

തുടുകവിളിണയില്‍ കാശ്മീരവുമായ്
തൂമലരേ ഇനിയും വരുമോ?
മൃണാളകോമള മൃദുലാംഗുലിയാല്‍
വിപഞ്ചി മീട്ടിത്തരുമോ?
ഓ പ്രിയേ! പ്രാണപ്രിയേ!

(കിനാവില്‍)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts