ഒരു കോടി തിരുനാമം
ശ്രീ മുരുക ഭക്തി ഗാനങ്ങൾ
Oru Kodi Thirunaamam (Sree Muruka Bhakti Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: July 21 2013 06:59:31.

ഒരു കോടി തിരുനാമം ഉരിയാടി വന്നൂ ഞാൻ
അയ്യനേ ആറുമുഖനേ
പന്തിരുക്കയ്യനേ ഈശൻ മകനേ

നീലമയിലേറി വിളയാടി ഉലകങ്ങൾക്കൂരാടി
കേരളം വാഴുമയ്യാ
ഭക്തർ നിൻ താവളം തേടുമയ്യാ
(ഒരു കോടി തിരുനാനാമം)

ഭജനകൾ ചിന്തുകൾ സ്തോത്രം സങ്കീർത്തനം
ചുണ്ടാടുമ്പോൾ വരുക
മനം കൊണ്ട് ആടും വേൽമുരുകാ

ജ്ഞാനപ്പഴം തന്നിൽ ആശയാൽ ഉലകളന്നോനല്ലേ
ഉമ പെറ്റ ഹരസുതനേ
സർവ്വ സുഖങ്ങളും തരൂ ഗുഹനേ
(ഒരു കോടി തിരുനാമം)

ഇമ്പം വളർന്നിടും തുമ്പം തളർന്നിടും
എന്നുള്ളിൽ നീ വരുകിൽ
വരം എന്നാളും തരുകിൽ

പാടും ഞാനെൻ മനംനൊന്ത് പൂങ്കാവടിച്ചിന്ത്
കനിയൂ സ്വരമായ് നീ
അതിൽ കിനിയൂ ലയമായ് നീ
(ഒരു കോടി തിരുനാമം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts