ആദ്യം നീ മിണ്ടാതെ
അന്നു പെയ്ത മഴയിൽ
Adhyam Nee Mindathe (Annu Peytha Mazhayil)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:54.

ആദ്യം നീ മിണ്ടാതെ നിന്നൂ
പിന്നെ അറിയാത്ത മട്ടിൽ നടന്നകന്നു (2)
തിരിഞ്ഞെന്നെ നോക്കി ചിരിച്ച നേരം
അനുരാഗ നൊമ്പരം ഞാനറിഞ്ഞു
സുഖമുള്ള നൊമ്പരം ഞാനറിഞ്ഞു
(ആദ്യം നീ മിണ്ടാതെ...)

പൂമിഴി നോക്കി ഞാൻ നിന്നു
നിന്റെ പേരു ഞാൻ ചൊല്ലാതറിഞ്ഞു (2)
പതിനേഴു വയസ്സാണ് പ്രായമെന്ന്
പൊന്നു പാദസരങ്ങൾ പറഞ്ഞു തന്നു (2)
നിന്റെ മൗനം വാചാലമായിരുന്നു
(ആദ്യം നീ മിണ്ടാതെ...)

കൂട്ടിനു പോരുവാൻ വിളിച്ചു
എന്റെ പാട്ടിൽ നീ മധുരം നിറച്ചു (2)
പിരിയുമ്പോൾ മാനസം നോവറിഞ്ഞു
വീണ്ടും കാണുവാൻ മോഹിച്ചു ഞാനിരുന്നു (2)
എന്റെ മിഴികളിൽ വിരഹത്തിൻ മഴ പൊഴിഞ്ഞു
(ആദ്യം നീ മിണ്ടാതെ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts