പനിനീര്‍ മലരേ
അന്നു പെയ്ത മഴയിൽ
Panineer Malare (Annu Peytha Mazhayil)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:55.
 
പനിനീർ മലരേ നിൻ പരിഭവമരുതരുതേ (2)
പ്രാണനിലുണരും പ്രണയവികാരം
പറയാതകലരുതേ വെറുതെ പിണങ്ങരുതേയഴകേ
(പനിനീർമലരേ..)

പൂന്തേൻ മധുരം നൽകാതിനിയും പോകുവതെന്തേ നീ
അകലെ പോകുവതെന്തേ നീ
പൂമിഴി നിറയേ ലോല വിഷാദം പാടുകയില്ലേ നീ
പതിയേ പാടുകയില്ലേ നീ
(പനിനീർമലരേ..)

മാരൻ ചാർത്തിയ കുങ്കുമ തിലകം മായ്ക്കരുതേ മലരേ
വെറുതേ മായ്ക്കരുതേ മലരേ
ആതിര വിരിയും നിൻ മിഴിയിതൾ വാടരുതേ വീണ്ടും
തനിയേ പോകരുതേ വീണ്ടും
(പനിനീർമലരേ..)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts