വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | ലോല കേശവൻ |
ഗാനരചന | കെ എ മനോജ് |
ഗായകര്‍ | ലോല കേശവൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:28:56.
ആ...ആ...ആ... ആരോമലുണ്ണി ഇനിയുറങ്ങ് ഓമനക്കണ്ണാ ഇനിയുറങ്ങ് (2) കാൽ വിരലുണ്ടു നീ ചാഞ്ഞുറങ്ങ് ആലിലത്തൊട്ടിലിൽ നീയുറങ്ങ് (ആരോമലുണ്ണീ.....) മുടിയിൽ മയില്‍പ്പീലി ചാർത്തി കാർമുകിൽവർണ്ണാ നീ ഉറങ്ങ് (2) പൂങ്കതിർ കൈയ്യിൽ മുരലിയുമായ് ഗോകുലപാലാ ഇനിയുറങ്ങ് (ആരോമലുണ്ണീ.....) ഗോക്കളെ മേയ്ക്കുന്നോരമ്പാടിക്കണ്ണാ നീയെൻ മടിയിൽ ചാഞ്ഞുറങ്ങ് (2) കൂട്ടരുമായിട്ടീ വെണ്ണ കവരുന്ന നവനീത കൃഷ്ണാ ഇനിയുറങ്ങ് (ആരോമലുണ്ണീ.....) | |