വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | ലോല കേശവൻ |
ഗാനരചന | ബിന്ദു |
ഗായകര്‍ | ലോല കേശവൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:28:56.
ഏതോ.... ഏതോ ശ്രുതിയൊത്തു മൂളുന്നു പൂങ്കുയിൽ മുത്തേ നിന്നെയുറക്കാൻ (2) കാറ്റിലേതോ പൂഞ്ചില്ല താളം പിടിക്കുന്നു ആലോലം നിന്നെയുറക്കാൻ (ഏതോ ശ്രുതിയൊത്തു....) ഏതേതു പൂവിലെ തേൻ കരുതേണ്ടു ഞാൻ നിന്നിളം ചുണ്ടിൽ തൊട്ടു തരാൻ (2) ഏതു പൂവിതൾ കൊണ്ടാട തീർക്കേണ്ടൂ നിന്നിളം മേനിയിലണിയിക്കുവാൻ (2) ഏതോ..... (ഏതോ ശ്രുതിയൊത്തു....) കാണാത്ത കണിയെന്തൊരുക്കേണ്ടൂ ഞാൻ മന്ദാരമിഴികളിൽ നിറമേകാൻ (2) ഏതു നക്ഷത്രത്തിരി തെളിക്കേണ്ടൂ ഞാൻ നിൻ കാലിടറാതെ ചോടു വെയ്ക്കാൻ (2) ഏതോ..... (ഏതോ ശ്രുതിയൊത്തു....) | |