പാടാത്ത പാട്ടൊന്നു
ആലോലം പൂവേ
Paadaatha Paattonnu (Aalolam Poove )
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംലോല കേശവൻ
ഗാനരചനബിന്ദു
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:57.

ആ..ആ..ആ‍..ഉം..ഉം.. ആ..ആ...ആ
പാടാത്ത പാട്ടൊന്നു പാടാം
എൻ മണിക്കുഞ്ഞേ ഉറങ്ങൂ (2)
താളത്തിൽ ഊഞ്ഞാലയാട്ടാം
താമരക്കുട്ടനുറങ്ങൂ (2)
(പാടാത്ത പാട്ടൊന്നു.....)

കണ്ണുറങ്ങുമ്പോൾ കനവുണരുമ്പോൾ
കുഞ്ഞിളം ചുണ്ടിൽ ചിരിയുണരുമ്പോൾ (2)
ചിരി തോരാതെ ഉറക്കാം നിന്നെ
എൻ മണിമുത്തേയുറങ്ങൂ (2)
(പാടാത്ത പാട്ടൊന്നു.....)

അറിയാതെ എന്തോ നീ തേങ്ങീ
കനവേ കൈവിട്ടു പോയതെന്തേ (2)
കരയാതെ കണ്ണീർതൂവാതെ
എൻ കണിപ്പൂവേ ഉറങ്ങൂ (2)
(പാടാത്ത പാട്ടൊന്നു.....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts